lions-club-moothakunnam
മൂത്തകുന്നം ലയൺസ് ക്ളബ് അംഗങ്ങൾ ട്രാഫിക് ഐലന്റ് വൃത്തിയാക്കുന്നു.

പറവൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂത്തകുന്നം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ദേശീയപാത 66ലെ മൂത്തകുന്നുള്ള ട്രാഫിക് ഐലന്റ് വൃത്തിയാക്കി. പരിസരങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി പ്രദേശം പ്ളാസ്റ്റിക്ക് വിമുക്തമാക്കി. ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീകുമാർ, സോൺ ചെയർപേഴ്സൺ വേണുഗോപലാൽ, ക്ലബ് സെക്രട്ടറി അനിൽ, വൈസ് പ്രസിഡന്റ് ബിബിൻ സി. ബോസ് എന്നിവർ നേതൃത്വം നൽകി.