ആലങ്ങാട്: ആലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ലിയാകത്ത് അലി മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ എം.പി. റഷീദ്, അഡ്വ. പി.ജെ. റസിയ ബീവി, സുരേഷ് മുണ്ടോളി, സന്തോഷ് പി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.