
കരുമാല്ലൂർ: ദളിത് കോൺഗ്രസ് കരുമാല്ലൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് പി.കെ. ലൈജു അദ്ധ്യക്ഷത വഹിച്ചു. കെ.എ. ജോസഫ്, ശശികുമാർ, എ.വി. ദാസൻ, വേലായുധൻ, ആർ.കെ. ബൈജു, പി.കെ. ഉദയകുമാർ, സുധീർ, മുഹമ്മദ് നൗഫൽ തുടങ്ങിയവർ സംസാരിച്ചു.