food
കീഴ്മാട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്കും ജീവനക്കാർക്കും ഗാന്ധിജയന്തി ദിനത്തിൽ മുഴുവൻ സമയത്തെ ഭക്ഷണവും കുട്ടമശേരി സഹകരണ ബാങ്ക് വക. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് കൈമാറുന്നു

ആലുവ: ഗാന്ധിജയന്തി ദിനത്തിൽ കീഴ്മാട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്കും ജീവനക്കാർക്കും മുഴുവൻ സമയത്തെ ഭക്ഷണവും കുട്ടമശേരി സഹകരണ ബാങ്ക് വക. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് ഭക്ഷണം കൈമാറി. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.എ. ഷാജഹാൻ, രഘുനാഥൻ നായർ, പി.എ. ചന്ദ്രൻ, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, അസി. സെക്രട്ടറി കെ.വി. ബിനോയ് കുമാർ, ഡെന്നി ജോൺ എന്നിവർ പങ്കെടുത്തു.