കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ-സാമൂഹിക-കാർഷിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് നവതിയുടെ നിറവിൽ എത്തിനിൽക്കുന്ന പുന്നത്താനത്തുപുത്തൻ പുരയിൽ തൊമ്മൻ ജോസഫിനെയാണ് ഗ്രന്ഥശാലാ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്. ഗ്രന്ഥശാലാ പ്രസിഡന്റ് സി.എൻ. പ്രഭകുമാർ, സെക്രട്ടറി എം.കെ. രാജു, പി.ജെ. തോമസ്, പ്രകാശ് എം.കെ, ജോസ് പി. ജോസഫ് എന്നിവർ സംസാരിച്ചു.