anwar-sadath-mla
യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

ആലുവ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151ാമത് ജന്മദിനം നാടും നഗരവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ ജന്മദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ടി.എം. സൈദുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷബാബ് മജീദ് അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധി ദർശൻ വേദി കിഴക്കെ കടുങ്ങല്ലൂർ അഞ്ചാം വാർഡിൽ നടന്ന ജയന്തിയാഘോഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആദർശ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.

കോൺഗ്രസ് (എസ്) നിയോജക മണ്ഡലംകമ്മറ്റി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി മേയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. എടയപ്പുത്ത് ബി.ജെ.പി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിനുപ് ചന്ദ്രൻ ഉദ്ഘടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ അദ്ധ്യക്ഷത വഹിച്ചു.

ലഹരി നിർമ്മാർജന സമിതി ഗാന്ധി പ്രതിമക്ക് മുമ്പിൽ 'കൊവിഡ് വ്യാപനം തടയാൻ വീണ്ടും മദ്യശാലകൾ അടച്ചിടുക' എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ഹുസൈൻ കുന്നുകര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോഓർഡിനേറ്റർ അൻസാർ ഗ്രാന്റ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ മുഖ്യപ്രഭാഷണം നടത്തി. കേരള സാംസ്‌കാരിക പരിഷത്ത് ആലുവയിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ച നടത്തി. ബോബൻ ബി. കിഴക്കേത്തറ ജയന്തി സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വി.ടി. സതീഷ്, ഇന്ദുകുമാർ എടത്തല, കെ.വി. ഉദയകുമാർ എന്നിവർ സംസാരിച്ചു.

എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറി ഗാന്ധിജയന്തിയാഘോഷിച്ചു. അബ്ദുൾ റസാഖ് കുമളിയുടെ ഗാന്ധി ചിത്രങ്ങളുടെ ഓൺലൈൻ പ്രദർശനം, റോഡ് ശുചീകരണം, സി.ബി. വേണുഗോപാലിന്റെ ഗാന്ധി സ്മൃതി പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പ്രദർശനവും ശുചീകരണം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ജിനില റഷീദും ഉദ്ഘാടനം ചെയ്തു.