മൂവാറ്റുപുഴ: ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു.ഞാൻ എന്റെ പോസ്റ്റ് മാനെ ഇഷ്ടപ്പെടുന്നു എന്നതാണ് വിഷയം.10 വയസിനു താഴെയുള്ള കുട്ടികളും, 10മുതൽ 16 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തുന്നത്. മലയാളത്തിലോ,​ഇംഗ്ലീഷിലോ എഴുതുന്ന ഉപന്യാസം 500 വാക്ക് കവിയരുത് . ഉപന്യാസത്തിന് മുകളിൽ കുട്ടിയുടെ പേര്, മേൽവിലാസം , വയസ്, പഠിക്കുന്ന വിദ്യാലയത്തിന്റെ പേര്, എന്നിവ എഴുതിയിരിക്കണം. രചനകൾ തപാൽ വഴി 6ന് മുമ്പ് സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, ആലുവ ഡിവിഷൻ, ആലുവ- 683101എന്ന വിലാസത്തിൽ ലഭിക്കണം. രചനകൾ ഓൺലൈൻ ആയി അയക്കുന്നവർ sspalvdn.keralapost@gmail.com എന്ന ഐഡിയിലേക്ക് അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് രചനകൾക്ക് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0484-2624408, 9961210570