library
ഇല്ലിത്തോട് മഹാത്മ ലൈബ്രറി റോജി.എം.ജോൺ ഉദ്ഘാടനം ചെയ്യുന്നു. വി.കെ.ഷാജി,, സെബി കിടങ്ങേൾ, പോളച്ചൻ , സനിൽ വി എന്നിവർ സമീപം

കാലടി: ഇല്ലിത്തോട് മഹാത്മ ലൈബ്രറി ആൻഡ് സ്റ്റഡി സെന്റർ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോളച്ചൻ ഇടശേരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ലോഗോ പ്രകാശിപ്പിച്ചു. ഡോ. പ്രശാന്ത് രാഘവൻ മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരികളായ സാബു പണ്ടാല, സെബി കിടങ്ങേൻ , ഭാരവാഹികളായ സനിൽ പി .തോമസ്, മാർട്ടിൻ കൊളക്കാട്ടുശേരി, സൗമ്യ ബിനേഷ് എന്നിവരും പങ്കെടുത്തു. തുടന്ന് നടന്ന ക്വിസ് മത്സരത്തിൽ നിഷ സനിൽ ഒന്നാംസ്ഥാനവും രാഖി സന്തോഷ് രണ്ടാംസ്ഥാനവും നേടി.