അങ്കമാലി: വിതരണം ചെയ്ത ക്ഷേമ പെൻഷനുകൾ തിരിച്ചുവാങ്ങിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. തുറവൂർ സഹകരണ ബാങ്കിന്റേതാണ് വിചിത്ര നടപടി. കഴിഞ്ഞ ദിവസങ്ങളിലാണ് ബാങ്ക് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തത്. എന്നാൽ സർക്കാർ നൽകിയ ചെക്ക് ട്രഷറിയിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കാത്തതാണ് ക്ഷേമ പെൻഷൻ തിരിച്ച് പിടിക്കാൻ ബാങ്കിനെ പ്രേരിപ്പിച്ചത്. എന്നാൽ നടപടി വിവാദമായിരിക്കുകയാണ്.അതേസമയം, സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് സി.പിഎം ആരോപിച്ചു.
പാവപ്പെട്ടവരുടെ പെൻഷൻ വിതരണത്തിൽ രാഷ്ട്രീയം കളിക്കുന്ന ഈ നിലപാട് തിറുത്തി എത്രയും വേഗം പെൻഷൻ തുക വിതരണം ചെയ്യണം.
കെ.പി. രാജൻ
ലോക്കൽ സെക്രട്ടറി
തുറവൂർ
എ. ആർ. ഓഫീസിൽ നിന്നും ഇൻസ്‌പെക്ടർ നൽകിയ നിർദേശത്തെ തുടർന്നാണ് നൽകിയ തുക തിരിച്ചു വാങ്ങിയത്.
ജോസി ജേക്കബ്
ബാങ്ക് പ്രസിഡന്റ്