tpv
മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്കാരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡേ. കെ.വി.കുഞ്ഞികൃഷ്ണൻ ടി.പി. വേലായുധന് നൽകുന്നു

അങ്കമാലി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരം ടി പി വേലായുധന് നൽകി. പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വച്ച് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ അവാർഡ് കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ സോമൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ആർ സുരേന്ദ്രൻ ,സ്റ്റേറ്റ് കൗൺസിലംഗം പി.വി തമ്പാൻ , താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ,വാർഡ് മെമ്പർ കെ.പി അനീഷ് , മുൻ താലൂക്ക് പ്രസിഡന്റ് പി. കെ .അച്യുതൻ എന്നിവർ സംസാരിച്ചു.