1
ജില്ലാ പഞ്ചായത്ത് ഗാന്ധിവന്ദനം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കുന്നു

തൃക്കാക്കര: ജില്ലാ പഞ്ചായത്ത് ഗാന്ധിവന്ദനം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ആശാ സനിൽ ഗാന്ധിജയന്തി സന്ദേശം നൽകി. സ്ഥിരംസമിതി അദ്ധ്യക്ഷരായ സരള മോഹൻ, സി.കെ. അയ്യപ്പൻകുട്ടി, പി.എസ്. ഷൈല, എക്സി.എൻജിനിയർ ടി.എൻ. മിനി, സെക്രട്ടറി ഇൻ ചാർജ് ജോബി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി എന്നിവർ പങ്കെടുത്തു. ദേശീയ പുരസ്കാരജേതാവ് ശിൽപ്പി സുനിൽ തിരുവാണിയൂർ നിർമ്മാണത്തിന് നേതൃത്വം നൽകി.