klm
കനിവ് ഭവനത്തിന്റെ താക്കോൽദാനം സി.പി.എം ജില്ല സെക്രട്ടറി സി എൻ മോഹനൻ നിർവഹിക്കുന്നു

കോതമംഗലം: പിണ്ടിമന സി.പി.എം ലോക്കൽ കമ്മിറ്റി നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽദാനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ടിവി നൽകി. തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ എല്ലാ ലോക്കൽ കമ്മിറ്റികളും അതാത് പ്രദേശത്ത് അർഹരായവർക്ക് വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വെറ്റിലപ്പാറ ചൊള്ളാം കുഴിയിൽ മത്തായിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകിയത്. എറണാകുളം ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ നൂറ്റി പത്താമത്തെ വീടാണ് കൈമാറിയത്. സി.പി.എം സംസ്ഥാന അംഗം ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ആർ അനിൽകുമാർ, പി.എം.മുഹമ്മദാലി, ബിജു പി നായർ, എ.വി.രാജേഷ്, അരുൺ വി. കുന്നത്ത് ,മഞ്ജു ജോയി, ഹസീന അലിയാർ, ജലജ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.