
പനങ്ങാട്: ഗാന്ധിജയന്തിദിനത്തിൽ കുമ്പളം പഞ്ചായത്തിലെ 28 അങ്കണവാടികളിലും ദീപം തെളിച്ചു. പനങ്ങാട് ലക്ഷംവീട് പരിസരത്തുളള അങ്കണവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. കൊച്ചുത്രേസ്യ, ചെല്ലമ്മ അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ അങ്കണവാടികൾ നിലവിൽ വന്നതിന്റെ 45-ാം വാർഷികംകൂടിയാണ് ഒക്ടോബർ രണ്ട്.