vayanasala
പ്രബന്ധരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഹരീഷ് ആർ.നമ്പൂതിരിപ്പാട് സമ്മാനം ഏറ്റുവാങ്ങുന്നു

പിറവം: മൂവാറ്റുപുഴ താലൂക്ക് ലൈബ്രററി കൗൺസിൽ നടത്തിയ രചന മത്സരങ്ങളിൽ കാക്കൂർ ഗ്രാമീണ വായനശാലയ്ക്ക് ഇരട്ടി നേട്ടം. പ്രബന്ധരചനാ മത്സരത്തിൽ വായനശാലാ പ്രസിഡന്റ് ഹരീഷ് ആർ.നമ്പൂതിരിപ്പാടിന് രണ്ടാം സ്ഥാനവും പ്രബന്ധരചനാ മത്സരത്തിൽ വായനാശാല ബാലവേദി അംഗം നന്ദന ജയൻ മൂന്നാം സ്ഥാനവും നേടി.പ്രബന്ധരചനാ മത്സരത്തിൽ ഉപ്പുങ്കണ്ടം ലൈബറിയിലെ കെ.കെ.മനോജിന് ഒന്നാം സ്ഥാനവും ,ഉള്ളേേലിക്കുന്ന് ഗ്രന്ഥശാലയിലെെെ എം.കെ. ജയശ്രീക്ക്. മൂന്നാം സ്ഥാനവും ലഭിച്ചു.സമ്മാനദാന ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാാ ലൈബ്രറി കൗൺസിിൽ പ്രസിഡന്റ് പി.കെ.സോമൻ സമ്മാനദാനം നിർവഹിച്ചു.