കാലടി: ശ്രീമൂലനഗരം ഉത്തർ പ്രദേശിൽ പീഡനത്തിന് വിധേയയായി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ.പി. ആന്റു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീമൂലനഗരത്ത് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും നരേന്ദ്ര മോഡിയുടെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിച്ചു.