gandhi
ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിലെ, ഗാന്ധി പ്രതിപ്രതിമയിൽ പുഷ്പാപാർച്ചന നടത്തുന്നു

തൃപ്പൂണിത്തുറ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിസ്ക്വയറിലെ സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി സെക്രട്ടറി എ.ബി. സാബു അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ചെയർമാൻ ടി.ആർ. രാജു അദ്ധ്യക്ഷനായിരുന്നു. ലാൽബർട്ട് ചെട്ടിയങ്ങാടി, പി.എ. തങ്കച്ചൻ, സന്തോഷ് കുമാർ, എം.എ ജോൺ എന്നിവർ സംസാരിച്ചു. ഉദയംപേരൂരിൽ ഐ.ഒ.സി തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നിയോജക മണ്ഡലംം ചെയർമാൻ ബാബു ആന്റണി മുഖ്യ പ്രഭാഷണംം നടത്തി. ടി.വി. ഗോപിദാസ്, ജൂബൺ ജോൺ, എം.പി. ഷൈൻമോൻ, ഇ.പി. ദാസൻ എന്നിവർ സംസാരിച്ചു.