പിറവം: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ദി പാഴൂർ വില്ലേജ് യൂണിയൻ ലൈബ്രറി ജയന്തി ദിനാചരണവും രചനാ മത്സരങ്ങളും നടത്തി.ലൈബ്രറി ഹാളിൽ നടന്ന സമാപന യോഗത്തിൽ ബാലവേദി വൈസ് പ്രസിഡന്റ് ഏല്യാസ് ഷാജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജി.ജെ.പയറ്റുത്തറ ,നേതൃത്വ സമിതി കൺവീനർ സിമ്പിൾതോമസ് ,ലാലി ഷിബു തുടങ്ങിയവർ സംസാരിച്ചു. വിവിധ രചനാ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.