balakrishnan-kathiroor
മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ബാലകൃഷ്ണൻ കതിരൂർ ഓൺലൈൻ മുഖേന 'ഗാന്ധിയെ അറിയുക' എന്ന സന്ദേശത്തിൽ ഗാന്ധിജിയുടെ കാർട്ടൂൺ വരക്കുന്നു

ആലുവ: ഗാന്ധിജയന്തി ദിനത്തിൽ മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കാർട്ടൂൺ കാരിക്കേച്ചർ വരയിലൂടെ നടത്തിയ ഗാന്ധി സ്മരണ വേറിട്ടതായി. സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ബാലകൃഷ്ണൻ കതിരൂർ ഓൺലൈൻ സംവിധാനത്തിലാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 'ഗാന്ധിയെ അറിയുക' എന്ന സന്ദേശത്തിൽ ഗാന്ധിജിയുടെ ചിത്രം വരക്കുന്ന വീഡിയോ സ്‌കൂൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. രചനയുടെ പശ്ചാത്തലത്തിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ഗാന്ധിയെക്കുറിച്ചുള്ള കവിതയുടെ ആലാപനവും കേരള കാർട്ടൂൺ അക്കാദമിയിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കാർട്ടൂണുകളും ഉൾപ്പെടുത്തിയിരുന്നു.