കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാഴ, തെങ്ങ് കൃഷിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് വളം പെർമിറ്റ് നാളെ മുതൽ നൽകും. നാളെ 1, 2, 3, 4 വാർഡുകൾക്കും, ചൊവ്വ 5, 6 ബുധൻ 7, 8 വ്യാഴം 9, 10 വെള്ളി 11, 12, 13 വാർഡുകൾക്കും 12 ന് 14, 15, 16 വാർഡുകൾക്കും പെർമിറ്റ് വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.