നെടുമ്പാശേരി: പിരിച്ചുവിട്ട കരാർ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹം എയർപോർട്ട് കവാടത്തിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.സി. മോഹനൻ, പി.വി. തോമസ്, ടി.വി. പ്രദീഷ്, എ.വി. സുനിൽ, എ.എസ്. സുരേഷ്, സി.എം. തോമസ്, സ്റ്റഡിൻ സണ്ണി, സി.എസ്. ബോസ് തുടങ്ങിയവർ പ്രസംഗിച്ചു നിരോധനാജ്ഞ കണക്കിലെടുത്ത് ഒക്ടോബർ 15 വരെ സമരം നിറുത്തിവയ്ക്കും.