anwar-sadath-mla
കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാഫലകം അൻവർ സാദത്ത് എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു

ആലുവ: മൂന്ന് കോടി രൂപ ചെലവിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കുട്ടമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡൻറ് സൗജത് ജലീൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശൻ കാവലൻ, വി.വി. മന്മദൻ, എം. മീതിയൻപിള്ള, ഡാൽമിയ തങ്കപ്പൻ, ടി.എസ്. നൗഷാദ്, വി.വി. രശ്മി, കെ.പി. ലീലാമ്മ, പ്രസിഡന്റ് അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.