
തൃപ്പൂണിത്തുറ: ധീവരസഭയുടെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള കമ്മറ്റി രൂപീകരിച്ചു.തെക്കൻ പറവൂരിൽ നടന്ന പ്രവർത്തക യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി സാബു,താലൂക്ക് സെക്രട്ടറി പി.കെ കാർത്തികേയൻ, പി.എം രവീന്ദ്രൻ, എം.വി മണി, എസ്.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പു കമ്മറ്റി ഭാരവാഹികളായി എം.കെ രാജേന്ദ്രൻ (ചെയർമാൻ), എം.എസ് സുഗുണൻ (ജനറൽ കൺവീനർ ), വി.സാബു (കൺവീനർ) എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു.പ്രവർത്തനം വിപുലമാക്കുന്നതിന് വാർഡുതല കമ്മറ്റികൾ രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലുംം സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.