കൊച്ചി: മഹാരാജാസ് കോളേജ് മലയാളവിഭാഗം കല, സാഹിത്യം,സമൂഹം - ഭാവി ഉത്കണ്ഠകൾ എന്ന വിഷയത്തിൽ നടത്തിവന്ന അന്താരാഷ്ട്ര വെബിനാർ സമാപിച്ചു. സീരീസിൽ 10 പ്രഭാഷണങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രശസ്തനടനും എഴുത്തുകാരനും സിനിമാ സംവിധായകനുമായ മധുപാൽ സമാപന പ്രഭാഷണം നയിച്ചു. ഞാനും സിനിമയും എന്നതായിരുന്നു വിഷയം.

പ്രിൻസിപ്പൽ ഡോ. ജയമോൾ കെ.വി അദ്ധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയ് ഓലിയപ്പുറം മോഡറേറ്ററായിരുന്നു. മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ.എസ്. ജോസഫ് സ്വാഗതവും ഐശ്വര്യാമോഹൻ നന്ദിയും പറഞ്ഞു.