sarma-mla
നെടുമ്പാശേരി മേഖല മാർച്ച് ഫാർമേഴ്‌സ് ക്ലബ് ഒരുക്കുന്ന 'ആഗ്രോ ഫെസ്റ്റ് 2020' എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മാർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന 'ആഗ്രോ ഫെസ്റ്റ് 2020' എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ആഗ്രോ ഫെസ്റ്റ് നാളെ സമാപിക്കും.

ശീതകാല കൃഷിക്ക് അനുയോജ്യമായ കാബേജ്, കോളിഫ്ളവർ, ക്യാരറ്റ് തുടങ്ങി വിവിധയിനം പച്ചക്കറി തൈകളും, വിത്തുകളുമാണ് ആഗ്രോ ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. അതോടൊപ്പം വിവിധ സ്റ്റാളുകളിലായി അലങ്കാരമത്സ്യങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ വില്പ്നയും, പ്രദർശനവുമുണ്ട്. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ, പി. എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.