shebeeb
മുസ്ലീം സർവീസ് സൊസൈറ്റി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു വാദ്യാർത്ഥികൾക്ക് നൽകുന്ന എക്സലൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ വനിതാ ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ സബാഹ് ആലുവ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മുസ്ലീം സർവീസ് സൊസൈറ്റി(എം.എസ്.എസ്) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു വാദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മൂവാറ്റുപുഴ ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ വനിതാ ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ സബാഹ് ആലുവ അവാർഡ് ദാനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എസ്. ഷബീബ് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി. അബ്ദൂൽ സലാം ഹാജി, മഹല്ല് ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് പി.എച്ച്. അർഷ്, അറഫ ആർട്സ് ആൻഡ് സയൻസ് കോളേജ് ചെയർമാൻ നസീർ അലിയാർ, ഇലാഹിയ പോളിടെക്നിക്ക് ചെയർമാൻ സാദിക് മുഹമ്മദ്, കെ എം അബ്ദുൽ സമദ്, കെ.പി.അബ്ദുൽകരിം, , ഡോ: ലിഫായിൻ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ സബാഹ് ആലുവ മോട്ടീവേഷൻ ക്ലാസ് എടുത്തു.