കൊച്ചി: ജില്ലാ കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് ജീവനക്കാർ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം ആചരിക്കുന്നു.ജയന്തി ദിനത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടടർ ഡോ. കെ.ജയകുമാർ സേവനവാരം ഉദ്ഘാടനം ചെയ്തു. ഓഫീസ് പരിസരവും മറ്റും ശുചീകരിച്ചു കൊണ്ടായിരുന്നു തുടക്കം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മാസ്കുകൾ ധരിച്ചും ,സാനിറ്റൈൈസർ ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചുകൊണ്ടുമായിരുന്നു ശുചീകരണം.