തോപ്പുംപടി:കൊവിഡ് വ്യാപനം കുറയ്ക്കാൻ ജില്ലാ ഭരണകൂടം കടുത്ത നടപടി തന്നെ സ്വീകരിച്ചെങ്കിലും പശ്ചിമകൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്തിക്കുന്നത് ഇപ്പോഴും വാഹനങ്ങളിൽ കുത്തി നിറച്ച് തന്നെ. തോപ്പുംപടിയിലാണ് ഈ വിധം തൊഴിലാളികളെ സൈറ്റുകളിൽ എത്തിക്കുന്നത്. രാവിലെ ആറോടെ തൊഴിലാളികളുമായി വാഹനങ്ങൾ പറപ്പെടും. വൈകിട്ട് തിരികെയും. അഞ്ച് പേരിൽ കൂടുതൽ ഒത്ത് ചേരുന്നതിന് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇടനിലക്കാരുടെ ചൂഷണം.കൊച്ചി തുറമുഖത്തോട് ചേർന്നുള്ള വാക്ക് വേക്ക് സമീപം ടെന്റിൽ താമസിക്കുന്ന തൊഴിലാളികൾകളാണ് ദുരിതയാത്രയ്ക്ക് ഇരയാകുന്നത്.ഒരു ടെന്റിൽ പത്ത് തൊഴിലാളികളാണ് താമസിക്കുന്നത്. ഇങ്ങനെ നിരവധി ടെന്റുകളാണ് ഇവിടെയുള്ളത്. തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് കൊച്ചിക്കാർ.