തൃപ്പൂണിത്തുറ: ദളിത് പെൺകുട്ടിയെ ബലാൽക്കാരം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നടക്കാവിൽ നിന്നും ആരംഭിച്ച പ്രകടനം ഐ.ഒ.സിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു ആന്റണി, ടി.വി ഗോപിദാസ്, ഇ.പി ദാസൻ, എം.പി ഷൈമോൻ, ടി.ആർ രാജു, കെ.എൻ സുരേന്ദ്രൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.