മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് ഗാന്ധിജയന്തിയോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ടൗൺ ശുദ്ധീകരണം നടത്തി. മേഖല പ്രസിഡന്റ് പി.എ.കബീർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത വിങ് പ്രസിഡന്റ് സുലി അലി ഗാന്ധി സന്ദേശം ഗാന്ധി ദർശനത്തെ കുറിച്ച് സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷെഫീഖ്, പി.സി.മത്തായി ,കെ.ഇ.ഷാജി, പി.എം.നവാസ്, എം എ.നാസർ, സോഫിയ ബീവി, അനസ് കൊച്ചുണ്ണി, അബ്ദുൾ സമദ് സക്കാസ്, അബ്ദുൾ റഹിമാൻ ഗോൾഡൻ തുടങ്ങിയവർ സംസാരിച്ചു.