പള്ളുരുത്തി: മഹാത്മാഗാന്ധി കലാ സാംസ്കാരികവേദി ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. എം.എൽ.എ റോഡിൽ സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ടി.പി. പീതാംബരൻ നിർവഹിച്ചു. എം.വി. ബെന്നി, ബെന്നി ജോർജ്, പി.എസ്. വിജു, അനീസ് മനക്കൽ, കെ.കെ. റോഷൻകുമാർ, പള്ളുരുത്തി എസ്.ഐ അശോകൻ, പി.കെ. ഷബാബ് തുടങ്ങിയവർ സംബന്ധിച്ചു.