
മൂവാറ്റുപുഴ: നഗരത്തിലെ വൺവേ ജംഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾ
ടിപ്പർ ലോറിയിടിച്ച് മരിച്ചു. വാളകം കടാതി ഞാറക്കാട്ടിൽ രാജു (71), ഭാര്യ ശൂശാൻ (ലീല 68) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടനെ നാട്ടുകാർ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുമ, സീമ (ഇരുവരും ആസ്ട്രേലിയ), സീന (താലൂക്ക് ഓഫീസ്, മൂവാറ്റുപുഴ). മരുമക്കൾ: ബിജൊ, ടിനു പത്രോസ് (ആസ്ട്രേലിയ), ജെബി (കേരള പൊലീസ് ). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് റാക്കാട് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ.