court-paravur
ഗാന്ധിജയന്തി ദിനത്തിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ കോടതി സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു.

പറവൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോടതി മൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ അഭിഭാഷകർ ഒത്തുകൂടി പ്രതിജ്ഞയെത്തു. അഭിഭാഷകർ കോടതി മൈതാനം ശുചീകരിച്ചു. മറ്റു ആവശ്യങ്ങൾക്കായി കോടതി വളപ്പിലെ സ്ഥലംവിട്ടുനൽകുന്നതിലും പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ അധികൃതർ കാണിക്കുന്ന അലംഭാവത്തിലും അഭിഭാഷകർ പ്രതിഷേധിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് എം.വി. പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ജഡ്ജി പി.എസ്. ആന്റണി മുഖ്യപ്രഭാഷണം നടത്തി. സാനിയ ജോസ് കോടതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, അഭിഭാഷകരായ എം.എ. കൃഷ്‌ണകുമാർ, റാഫേൽ ആന്റണി, അയൂബ് ഖാൻ, ശാലിനി കൃഷ്ണകുമാർ, എം.ബി. സ്റ്റാലിൻ, നഗരസഭ കൗൺസിലർമാരായ അജിത ഗോപാലൻ, കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു.