aiyf
ഗാന്ധി ജയന്തി ദിനത്തിൽ മതേതരത്വ സംരക്ഷണ മുദ്രാവാക്യമുയർത്തി എ.ഐ.വൈ. എഫ് മൂവാറ്റുപുഴയിൽ നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ മതേതരത്വ സംരക്ഷണ മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് പ്രതിഷേധ ദിനം ആചരിച്ചു.ബാബറി മസ്ജിദ് കേസിൽ വിചിത്ര വിധിയിൽ പ്രതിഷേധിച്ചാണ് സമരം.രൂക്ഷമായ കൊവിഡ് വ്യാപന കാലഘട്ടമായതിനാൽ വീട്ടിലും , ഓഫീസുകളിലും , മറ്റ് ജോലി ഇടങ്ങളിലടക്കം പ്ലക്കാർഡ് ഉയർത്തി പിടിച്ചാണ് പ്രിതിഷേധം നടത്തിയത്. മൂവാറ്റുപുഴ പാർട്ടി ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി ,ജി രാഗേഷ് , കെ.ഇ.ഷാജി , കെ. കെ .ശ്രീകാന്ത് , മനോജ് വാളകം തുടങ്ങിയവർ പങ്കെടുത്തു.