
കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടി ഗവ.ഹോസ്പിറ്റൽ ലേബർ വാർഡ് നിർമ്മാണ ശിലാസ്ഥാപനം ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി, കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ, ഡോ. ഷിബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണത്തിനായി 90 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരുനിലയിലായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന് 4500 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.
പള്ളുരുത്തി സോണൽ ഓഫീസ് പുതിയ ബ്ളോക്കിന്റെ നവീകരണോദ്ഘാടനം ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ നിർവഹിച്ചു.പ്രതിഭ അൻസാരി, കൗൺസിലർ ഗീത പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു