കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖയുടെ പ്രസിഡന്റായി ഡോ. ടി.വി. രവി, സെക്രട്ടറിയായി ഡോ. അതുൽ ജോസഫ് മാനുവൽ, ട്രഷററായി ഡോ. ജോർജ് തുകലൻ എന്നിവർ ചുമതലയേറ്റു. കൊവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യാതിഥിയായ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വർഗീസ് വീഡിയോ കോൺഫറൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ശാലിനി സുധീന്ദ്രൻ കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി.പി.കുരൈ്യപ്പ്, ഡോ.എം.ഐ ജുനൈദ് റഹ്മാൻ, ഡോ. വി.ഡി. പ്രദീപ്കുമാർ, ഡോ. എം. വേണുഗോപാൽ, ഡോ. എം .നാരായൺ തുടങ്ങിയവർ പങ്കെടുത്തു.