വൈപ്പിൻ : കോൺഗ്രസ് ഐ പള്ളിപ്പുറം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലെ ഗാന്ധിജയന്തി ആഘോഷം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി എസ് സോളിരാജ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് എസ് എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാഘോഷം യൂത്ത് കോൺഗ്രസ് ( എസ്) സംസ്ഥാന ജനറൽസെക്രട്ടറി ആന്റണി സജി ഉത്ഘാടനം ചെയ്തു. കെ വി സനോഷ് അദ്ധ്യക്ഷത വഹിച്ചു.

ചെറായി ഗ്രാമീണ വായനശാലയിൽ ഗാന്ധി ദിനാചരണം പ്രസിഡന്റ് എ. എസ് ദിനേശ് ഉത്ഘാടനം ചെയ്തു.
ചെറായി ജംഗ്ഷനിൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജി.ബി ഭട്ട് നേതൃത്വം നൽകിയ പ്രാർഥനയോഗത്തിൽ ജോൺസൺ കണിയാംപുറം, സേവ്യർ കടമക്കുടി , കെ കെ പുരുഷോത്തമൻ, പറവൂർ സാബു എന്നിവർ സംസാരിച്ചു.