
മുളന്തുരുത്തി: രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോകുയായിരുന്ന മദ്ധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി മഠത്തിൽ ഗിരിപ്രകാശാണ് (53) മരിച്ചത്. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യ: ഗീത. മക്കൾ: ജിനു ഗിരിപ്രകാശ് (സബ്എഡിറ്റർ, ജന്മഭൂമി, കൊച്ചി), ദേവിക. മരുമകൻ: ബിബിൻ (സബ് എഡിറ്റർ, ജന്മഭൂമി, തൃശൂർ).