തോപ്പുംപടി: സ്വർണക്കടത്ത് കേസിൽ സർക്കാർ പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ നിൽപ്പ് സമരം നടത്തി. ജില്ലാ കമ്മറ്റിയംഗം സി.എൻ.പ്രേമൻ ഉദ്ഘാടനം ചെയ്തു. ആർ.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഷിബു, ബിജുധനപാലൻ, വിവേകാനന്ദൻ, ആർ.സദാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.