കോലഞ്ചേരി: വടയമ്പാടി പബ്ലിക് ലൈബ്രറിയിൽ ഗാന്ധിജി അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എൻ.എൻ രാജൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ് മുരളീധരൻ, വാർഡ് മെമ്പർ ജോൺ ജോസഫ്, കെ.ഡി ഹരിദാസ്,കെ.കെ നാരായൺ ദാസ് ,എം.കെ സത്യവ്രതൻ തുടങ്ങിയവർ സംസാരിച്ചു.