വൈപ്പിൻ : കേരള ദളിത് പാന്തേഴ്‌സിന്റെ നേതൃത്വത്തിൽ ചെറായി ദേവസ്വംനടയിൽ നടത്തിയ ജനജാഗ്രതാ സദസ് പട്ടികജാതി വർഗ സംരക്ഷണമുന്നണി കോ ഓർഡിനേറ്റർ വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർകുമാർ, ബിജു അയ്യമ്പിള്ളി, കെ.കെ.എസ് ചെറായി, ജ്യോതിവാസ് പറവൂർ, ലൈജു മങ്ങാടൻ, വിശ്വനാഥൻ സാജൻ, രാജൻ മുട്ടിനകം എന്നിവർ പ്രസംഗിച്ചു.