തോപ്പുംപടി: ടാഗോർ ലൈബ്രറിയുടെ പുതിയ കെട്ടിടം കെ.ജെ. മാക്സി എം.എൽ. എ ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് എം.എൽ. എ, എസ്. സന്തോഷ്‌കുമാർ, ഒ.കെ. കൃഷ്ണകുമാർ, എം.ആർ. ശശി തുടങ്ങിയവർ പ്രസംഗിച്ചു. സി.എസ്.ജോസഫ് സ്വാഗതവും കെ. ധർമ്മവതി നന്ദിയും പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം മുടക്കിയാണ് നിർമ്മാണം നടന്നത്. ലൈബ്രറി, വായനശാല, ഓഫീസ് മുറി, ബാത്ത് റൂം എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്.