covid

കൊച്ചി: ജില്ലയിൽ ഇന്നലെ 925 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 759 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 30 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 123 പേർ ഉറവിടമറിയാത്തവരാണ്. ഇന്നലെ 402 പേർ രോഗമുക്തി നേടി. 2223 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 25,945

 വീടുകളിൽ: 24,103

 കൊവിഡ് കെയർ സെന്റർ: 156

 ഹോട്ടലുകൾ: 1686

 കൊവിഡ് രോഗികൾ: 9954

 ലഭിക്കാനുള്ള പരിശോധനാഫലം: 1391

 08 ആരോഗ്യ പ്രവർത്തകർക്ക് രോഗം