പട്ടിമറ്റം: മനക്കകടവ് -നെല്ലാട് - പട്ടിമറ്റം - പത്താംമൈൽ റോഡ് നിർമ്മാണത്തിലെ സർക്കാർ വകുപ്പുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കുന്നത്തുനാട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് ജനകീയ പ്രതിഷേധവും റോഡ് ഉപരോധവും നടത്തി.പ്രതിഷേധയോഗം ബന്നി ബഹനാൻ എം.പി യും, ഉപരോധസമരം വി.പി സജീന്ദ്രൻ എം.എൽ.എ യും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.പി ജോയി അദ്ധ്യക്ഷനായി.സി.ജെ ജേക്കബ്,നിബു കുര്യാക്കോസ്, ടി.എ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.