കൊച്ചി: ഗാന്ധിയൻ ദർശനങ്ങൾ വർത്തമാനകാലത്തും വളരെ പ്രസക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻവേദി മൂന്നാമത് സംസ്ഥാന സമ്മേളനം ഓൺലൈായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി പകരം വയ്ക്കാനാവാത്ത വ്യക്തിത്വമാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ , കെ.പി.സി.സി ഭാരവാഹികളായ അഡ്വ. കെ.പി. അനിൽകുമാർ , ജോസഫ് വാഴയ്ക്കൻ, എ.എ ഷുക്കൂർ,ടോമി കല്ലാനി, അഡ്വ. എ. ഷാനവാസ് ഖാൻ, നടുക്കുന്നിൽ വിജയൻ, പി.എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.