കൊച്ചി: സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയും കേരള ഒളിമ്പിക് അസോസിയേഷനും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്‌കൂൾ കേരളയും സംയുക്തമായി ഫ്രീഡം റൺ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മൂന്നുദിവസങ്ങളിലായി ഒരുദിവസം രണ്ട് കിലോമീറ്ററെങ്കിലും ഓടുകയും മറ്റ് കായിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുക എന്ന രീതിയിലാണ് ഫ്രീഡം റൺ സംഘടിപ്പിച്ചത്. മൂന്നരലക്ഷത്തിലധികം കുട്ടികൾ ഫ്രീഡം റണ്ണിൽ പങ്കെടുത്തതായി കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്‌കൂൾ സ്‌കൂൾ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാരാജൻ പറഞ്ഞു.