
അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ഡൊമിസിലറി കെയർ സെന്റർ നഗരസഭ വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ താലൂക്ക് അശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബിന് താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. 13 ലക്ഷം രൂപ ചെലവഴിച്ച് 80 രോഗികൾക്ക് വേണ്ട ചികത്സ സംവിധാനമാണിത്.ഡോൺ ബോസ്‌കോ സെന്റർ സ്‌ക്കൂൾ മാനേജ്‌മെന്റാണ് സെന്ററിനായി സൗകര്യം ഒരുക്കിയത്.