കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി. നിൽപ്പു സമരം നടത്തി. ഏരിയ വൈസ് പ്രസിഡൻറ് സായിപ്രസാദ് കമ്മത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം കൗൺസിലർ സുധ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബാൻ സുരേഷ് ,സന്ധ്യ മണികണ്ഠൻ, സ്‌നേഹ കമ്മത്ത്, നവീൻ ചന്ദ്ര ഷേണായ്, സുനിൽ തീരഭൂമി, കെ.വാസുദേവ പൈ, കെ.എസ് ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.