കൊച്ചി: സംസ്ഥാന സർക്കാരിന് നേരെയുള്ള ജനരോഷം തടയാനും അഴിമതി ആരോപണങ്ങളും കൊള്ളയും മറയ്ക്കുവാനും യു.ഡി.എഫ് സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് 144 എന്ന വജ്രായുധമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു സ്വദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി തീരുവാൻ ഒരുമാസം മാത്രം അവശേഷിക്കുമ്പോൾ ജനകീയസമരങ്ങൾ ഇല്ലാതാക്കി പരമാവധി അഴിമതിയും സ്വജനപക്ഷപാതവും നടത്താനാണ് നീക്കം. സംസ്ഥാനത്തെ പകുതിയോളം തദ്ദേശഭരണസ്ഥാപനങ്ങൾ ഭരിക്കുന്ന യുഡിഎഫ് ഈ അധാർമിക നടപടിയെ പിന്തുണയ്ക്കുകയാണ്. ജനകീയ സമരങ്ങൾക്ക് മാത്രം നിരോധനം ഏർപ്പെടുത്തിയതിൽ തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.വിജയൻ, ജനറൽ സെക്രട്ടറി സി.സതീശൻ എന്നിവർ പ്രതിഷേധിച്ചു.