vayana-saia
കാക്കുർ ഗ്രാമീണ വായനശാലയിലേക്ക് ഹരീഷ് ആർ.നമ്പൂതിരിപ്പാട് സ്പോൺസർ ചെയ്ത കേരളകൗമുദി ദിനപത്രം അനൂപ് ജേക്കബ് എം.എൽ.എ വായനശാലയ്ക്ക് സമർപ്പിക്കുന്നു. താലൂക്ക് ലൈബ്രറി യൂണിയൻ പ്രസിഡന്റ് ജോഷി സ്കറിയ, കൊച്ചി ബ്യൂറോ റിപ്പോർട്ടർ എ.ആർ.വിജയൻ, ഹരീഷ് നമ്പൂതിരി ,അനിൽ ചെറിയാൻ തുടങ്ങിയവർ സമീപം

പിറവം: കേരളകൗമുദി ദിനപത്രം ഇനി കാക്കൂർ ഗ്രാമീണ വായനശാലയിലും വായനക്കാർക്ക് ലഭിക്കും. വായനശാലയുടെ വായനാ പരിപോഷണം പദ്ധതിയിൽ പെടുത്തി വൈസ് പ്രസിഡന്റ് ഹരീഷ് ആർ.നമ്പൂതിരിപ്പാടാണ് പത്രം സ്പോൺസർ ചെയ്തത്.ഗാന്ധിജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ പത്രം വായനശാലയ്ക്ക് സമർപ്പിച്ചു.കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ,പ്രസിഡന്റ് അനീഷ് ആച്ചിക്കൽ, സ്മിത ബിജു ,സുനിൽ കളളാട്ടുകുഴി, ബീന ജോസ് ,വർഗീസ് മാണി, കൊച്ചി ബ്യൂറോ റിപ്പോർട്ടർ എ.ആർ.വിജയൻ, എൽദോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.