കൊച്ചി : തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് സ്കൂളിന്റെ കളിസ്ഥലം, അസംബ്ളി ഗ്രൗണ്ട് തുടങ്ങിയവയെ ബാധിക്കാതെ ബിഎഡ് കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളിന്റെ അടുക്കള, വാട്ടർടാങ്ക്, കിണർ, ഡൈനിംഗ് ഹാൾ തുടങ്ങിയവ നശിപ്പിക്കുന്ന തരത്തിലാണ് ബി എഡ് കോളേജിന്റെ കെട്ടിടം നിർമ്മിക്കുന്നതെന്നാരോപിച്ച് സ്കൂൾ പി.ടി.എ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി ഒക്ടോബർ ഏഴിനു വീണ്ടും പരിഗണിക്കും.